ഭോപ്പാല്‍ മാര്‍ച്ച് 13: ജ്യോതിരാദിത്യ സിന്ധ്യക്കും കുടുംബത്തിനുമെതിരെയുള്ള ഭൂമി കുംഭകോണ പരാതിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പുനരന്വേഷണം നടത്താനൊരുങ്ങുന്നു. മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (ഇഒഡബ്യൂ) കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമി വില്‍പ്പനയ്ക്കായി വ്യാജരേഖ തയ്യാറാക്കിയെന്നാണ് ആരോപണം.
സുരേന്ദ്ര ശ്രീവാസ്തവ എന്നയാളാണ് പരാതിക്കാരന്‍. ഇയാള്‍ നല്‍കിയ പരാതിയില്‍ വസ്തുതകള്‍ വീണ്ടും പരിശോധിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും ഇഒഡബ്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു.