കോവിഡ് 19 പ്രതിരോധം: സന്നദ്ധരായവര്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മാര്‍ച്ച് 11: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍-ആരോഗ്യ സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവര്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തെയും നിപയെയും കേരളം നേരിട്ടത് കൂട്ടായാണെന്നും സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയില്‍ https://bit.ly/2TEhVPK എന്ന വെബ്സൈറ്റോ വഴിയോ +91 9400 198 198 എന്ന നമ്പറില്‍ മിസ് കോള്‍ ചെയ്തോ എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റര്‍ ചെയ്യാം. ആവശ്യമായ പരിശീലനത്തിനും വേണ്ട തയ്യാറെടുപ്പുകള്‍ക്കും ശേഷം മാത്രമായിരിക്കും പ്രവര്‍ത്തനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →