കൊറോണ: ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ

ആലപ്പുഴ മാർച്ച് 7: കൊറോണ വൈറസ് പ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്ക് പുറപ്പെടുവിച്ച മുൻകരുതൽ നിർദ്ദേശങ്ങൾ: വിനോദ സഞ്ചാരികൾ, യാത്രക്കാർ എന്നിവർ എവിടെ നിന്നാണ് വരുന്നതെന്ന വിവരശേഖരണം നടത്തുകയും വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയ സഞ്ചാരികളുമായി ബന്ധപ്പെടുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ഹസ്തദാനം കഴിവതും ഒഴിവാക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് മുഖം മറയ്ക്കുക, മാസ്‌കുകൾ ധരിക്കുക, ഉപയോഗശേഷം മാസ്‌കുകൾ  ശാസ്ത്രീയമായി സംസ്‌കരിക്കുക.യാത്രാവേളകളിൽ എസി ഒഴിവാക്കുകയും വിൻഡോകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യണം.
 സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. യാത്രക്കാരുമായി സമ്പർക്കം പുലർത്തുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. കൊറോണ ലക്ഷണങ്ങളായ പനി, ചുമ,ശ്വാസതടസം എന്നിവയുള്ള യാത്രക്കാർ ഉള്ളപക്ഷം യാത്രയ്‌ക്കുശേഷം വാഹനത്തിന്റെ ഉൾവശം  ബ്ലീച്ച് സൊല്യൂഷൻ/ഫീനോൾ  ഉപയോഗിച്ച് മുക്കി തുടയ്ക്കണം.സംശയനിവാരണത്തിന് ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 1056 (ദിശ)ലേക്ക് വിളിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →