കൊച്ചി മാര്‍ച്ച് 7: നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവെച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. ബിന്ദു പണിക്കരെ മറ്റന്നാള്‍ വിസ്തരിക്കും. സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും കോടതി പറഞ്ഞു.
നടി ഭാമയുടെ സാക്ഷി വിസ്താരം ഇന്നലെ മാറ്റിവെച്ചിരുന്നു. പ്രോസിക്യൂഷന്‍ അസൗകര്യം അറിയച്ചതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് പ്രോസിക്യൂഷന്‍ മൊഴിയെടുക്കുന്നത്.