തിരുവനന്തപുരം മാര്‍ച്ച് 5: രാഷ്ട്രപതിയുടെ നാരീ ശക്തി പുരസ്ക്കാരം നേടി മലയാളികളായ രണ്ട് അമ്മൂമ്മമാര്‍. മലയാളികളായ കാര്‍ത്ത്യായനി അമ്മയും ഭാഗീരഥി അമ്മയുമാണ് പഠന മികവിന് പുരസ്ക്കാരം നേടിതയ്. കാര്‍ത്ത്യായനി അമ്മയ്ക്ക് 96 വയസ്സും ഭാഗീരഥി അമ്മയ്ക്ക് 105 വയസ്സും പ്രായമുണ്ട്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ വിദ്യാര്‍ത്ഥികളാണ് ഇരുവരും. 2018ലെ തുല്യതാ പരീക്ഷയില്‍ 100ല്‍ 98 മാര്‍ക്ക് നേടിയാണ് ഇരുവരും രാഷ്ട്രപതിയുടെ പുരസ്ക്കാരത്തിന് അര്‍ഹരായത്.