കോഴിക്കോട് മാർച്ച് 4: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന വനിതാ നഴ്സുമാരെ തെരഞ്ഞെടുക്കും. ബി.എസ്.സി. എം.എസ്.സി. പി. എച്ച്.ഡി. യോഗ്യതയുള്ള വനിതാ നഴ്സുമാര്‍ക്കാണ് അവസരം. മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍ വിഭാഗങ്ങളില്‍ കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, എമര്‍ജന്‍സി, ജനറല്‍ നഴ്സ്, പീഡിയാട്രിക് മേഖലകളിലാണ് ഒഴിവ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 16 മുതല്‍ 20 വരെ ബെംഗളൂരുവില്‍ അഭിമുഖം നടക്കും.
താല്‍പര്യമുള്ളവര്‍ www.norkaroots.org മുഖേന അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി മാര്‍ച്ച് 12. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.