കോഴിക്കോട് മാർച്ച് 4: മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനായി മത്സ്യബന്ധന എഞ്ചിനുകളുടെയും യാനങ്ങളുടെയും പരിശോധന മാര്‍ച്ച് 15ന് ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ നടത്തും. ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് എന്നീ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന. അപേക്ഷ മാര്‍ച്ച് ഏഴിന് വൈകീട്ട് അഞ്ച് മണി വരെ മത്സ്യഭവനുകളില്‍ സ്വീകരിക്കും. മത്സ്യഫെഡ് ക്ലസ്റ്റര്‍ ഓഫീസിലും മത്സ്യഭവന്‍ ഓഫീസിലും അപേക്ഷാഫോം ലഭിക്കും. ഫോണ്‍- 0495 2380344, 0495 2383780.