ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്വകാര്യബസിന്റെ സൗജന്യ സര്‍വ്വീസ്: തടഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാര്‍

തിരുവനന്തപുരം മാര്‍ച്ച് 4: ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്വകാര്യബസ് സൗജന്യ സര്‍വ്വീസ് നടത്തിയത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞു. അനധികൃത സര്‍വ്വീസ് നടത്തിയെന്ന് ആരോപിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്വകാര്യബസ് തടഞ്ഞത്. സ്വകാര്യ ബസ് തടഞ്ഞ എടിഒയെ പോലീസ് കസ്റ്റഡിയിലെടുത്തു. എടിഒയെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സിറ്റി ബസ് സര്‍വ്വീസുകള്‍ ജീവനക്കാര്‍ നിര്‍ത്തിവച്ചു. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പോലീസ് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചാണ് സര്‍വ്വീസ് നിര്‍ത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →