എറണാകുളം ഫെബ്രുവരി 27: കാര്‍ഷികമേഖലയില്‍ കൂടുതല്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സഹകരണവകുപ്പും ഹരിതകേരളം മിഷനും സംയുക്തമായി ജില്ലയിലെ സഹകരണ ബാങ്കുകളുടെ ശില്പശാല നടത്തി. കാക്കനാട് കേരള സംസ്ഥാന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില്‍, കാര്‍ഷികമേഖലയില്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്ന, ജില്ലയിലെ 40 സഹകരണ ബാങ്കുകളുടെ പ്രസിഡന്റ്, സെക്രട്ടറിമാരാണ് പങ്കെടുത്തത്.
സംസ്ഥാന തലത്തിലും ജില്ലയിലും സഹകരണബാങ്കുകള്‍ കാര്‍ഷികമേഖലയില്‍ നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളുടെ അവതരണവും ഡോക്യുമെന്റ്‌റി പ്രദര്‍ശനവും നടന്നു. ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ പള്ളിയാക്കല്‍, ഒക്കല്‍, കോരമ്പാടം, വാരപ്പെട്ടി സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാര്‍ അവതരണങ്ങള്‍ നടത്തി.
അടുത്ത 6 മാസക്കാലം കാര്‍ഷികമേഖലയില്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബാങ്ക് പ്രതിനിധികള്‍ അവതരിപ്പിച്ചു. ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ സുരേഷ് മാധവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിതകേരളം കണ്‍സള്‍ട്ടന്റ് എസ്.യു. സജീവ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീല പോള്‍,കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റര്‍ ഗീവര്‍ഗ്ഗീസ്, ഇറിഗേഷന്‍ അസ്സി. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ഷൈനി, സഹകരണ ഓഡിറ്റ് ജോയിന്‍റ് ഡയറക്ടര്‍ ജ്യോതി പ്രസാദ്, ഹരിതകേരളം മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ സുജിത്കരുണ്‍, വിവിധ സഹകരണബാങ്കുകളുടെ പ്രസിഡന്റ്, സെക്രട്ടറിമാര്‍എന്നിവര്‍ പങ്കെടുത്തു.