തിരുവനന്തപുരം ഫെബ്രുവരി 25: സെന്‍സസിന് മുന്നോടിയായി ഉദ്യോഗസ്ഥ പരിശീലനം ഇന്നും നാളെയുമായി ജില്ലാ തലങ്ങളില്‍ നടക്കും. ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടമായി വീടുകളുടെ പട്ടിക തയ്യാറാക്കാനുള്ള പരീശീലനമാണ് നല്‍കുന്നത്. കെട്ടിട നമ്പര്‍, വീടിന്റെ നമ്പര്‍, കുടുംബനാഥന്റെ പേര്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി 31 ചോദ്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക.
സെന്‍സസ് പ്രക്രിയ, ചോദ്യങ്ങള്‍, സെന്‍സസ് ഉദ്യോഗസ്ഥരുടെ ചുമതലകള്‍ തുടങ്ങിയ വിഷയങ്ങളിലാകും പരിശീലനം. പൗരത്വ വിഷയങ്ങളില്‍ വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ ജാതി, മതം തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കരുതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. 2021 ഫെബ്രുവരിയിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. കേരളത്തില്‍ 77,000 ഉദ്യോഗസ്ഥരെയാണ് കണക്കെടുപ്പിനായി നിയോഗിക്കുന്നത്.

