തിരുവനന്തപുരം ഫെബ്രുവരി 18: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ് ഇന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ രണ്ടാം സെമസ്റ്റര്‍ നിയമ ബിരുദ പരീക്ഷയെഴുതും. പാലയാട് ലീഗല്‍ സ്റ്റഡീസ് ക്യാമ്പസില്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിയായ അലന് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് പരീക്ഷയെഴുതുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരീക്ഷ. മതിയായ ഹാജരടക്കം പരിഗണിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍വ്വകാലാശാലയും പരിഗണിച്ചു.