റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുണ സംഗീതനിശ വിവാദം: വാര്‍ത്താസമ്മേളനം സംഘാടകര്‍ റദ്ദാക്കി

February 18, 2020 - 12:45 pm

കൊച്ചി ഫെബ്രുവരി 18: കരുണ സംഗീതനിശയെക്കുറിച്ച് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാനായി ഫൗണ്ടേഷന്‍ രാവിലെ നിശ്ചയിച്ച വാര്‍ത്താസമ്മേളനം റദ്ദാക്കി. സംഘാടകരില്‍ ചിലര്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വാര്‍ത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കിയത്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണം എന്നാവശ്യപ്പെട്ട് കടവന്ത്രിയിലെ റീജ്യണല്‍ സ്പോര്‍ട്സ് സെന്ററിന്റെ സ്റ്റേഡിയം അധികൃതര്‍, കൊച്ചി മ്യൂസിക് ഫൗണ്ടേഷന് അയച്ച കത്ത് പുറത്തായി. ഇപ്പോഴത്തെ വിവാദം തുടങ്ങുന്നതിന് ഒരു മാസം മുമ്പ് അയച്ച കത്തിന് ഒരു മറുപടി പോലും ഫൗണ്ടേഷന്‍ നല്‍കിയില്ലെന്ന് നേരത്തെ വ്യക്തമായിരുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *