കേരള പുനര്‍നിര്‍മ്മാണം: പദ്ധതി പൂര്‍ത്തിയാക്കാന്‍ മൂന്നുവര്‍ഷം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ഫെബ്രുവരി 11: കേരള പുനര്‍നിര്‍മ്മാണ പദ്ധതി പൂര്‍ത്തിയാക്കാനായി മൂന്ന് വര്‍ഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ദുരിതാശ്വാസത്തേയും പ്രതിരോധ പ്രവര്‍ത്തനങ്ങളേയും ലാഘവത്തോടെ കാണുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

2018ലെ പ്രളയത്തിന്ശേഷം ഒന്നര വര്‍ഷമായിട്ടും റീബില്‍ഡ് കേരള പദ്ധതിക്ക് സമഗ്ര രൂപരേഖയായില്ല. 2019ലും പ്രളയമുണ്ടായി. എന്നാല്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. 1850 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 827 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. ബജറ്റില്‍ 1000 കോടി വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →