തിരുവനന്തപുരം ഫെബ്രുവരി 11: എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തില്‍ ഇടപെടാനും അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ്. അധ്യാപക നിയമന രീതിയില്‍ മാറ്റം വരുത്തി ഉത്തരവിറക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികരിച്ചു.
വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രൊട്ടക്ടഡ് അധ്യാപകരെക്കുറിച്ചുള്ള ബജറ്റ് കണക്ക് തെറ്റാണെന്നും അനധികൃതമായി അധ്യാപകരെ നിയമിച്ചെങ്കില്‍ പിരിച്ചുവിടാമെന്നും പ്രതിനിധികള്‍ പ്രതികരിച്ചു.

