കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വീട്ടുതടങ്കലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സഹോദരി

ജമ്മു ഫെബ്രുവരി 10: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വീട്ടുതടങ്കലിനെതിരെ സഹോദരി സുപ്രീംകോടതിയെ സമീപിച്ചു. നിയമവിരുദ്ധമായ തടവില്‍ കോടതി ഇടപെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതി അടിയന്തിര വാദം കേള്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മുന്‍ മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ ആറ് മാസത്തോളമായി വീട്ടുതടങ്കലിലാണ്. 370-ാം അനുച്ഛേദം റദ്ദാക്കിയതുമുതല്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന ഒമര്‍ അബ്ദുള്ളയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 5നാണ് ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →