കൊച്ചി ഫെബ്രുവരി 4: ദുബായില്‍ നിന്ന് 1473 കോടി രൂപയുടെ സ്വര്‍ണ്ണം തുറമുഖങ്ങള്‍ വഴി ഇന്ത്യയിലേക്ക് കടത്തിയ കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ കൊച്ചിയില്‍ പിടിയിലായി. എറണാകുളം ബ്രോഡ്വെയിലെ വ്യാപാരിയും സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയുടെ സുഹൃത്തുമായ വി ഇ സിറാജിനെയാണ് മുംബൈ റവന്യൂ ഇന്റലിജന്‍സ് കൊച്ചിയില്‍ അറസ്റ്റ് ചെയ്തത്.
നിസാര്‍ അലിയെ 185 കിലോ സ്വര്‍ണ്ണക്കട്ടികളുമായി റവന്യൂ ഇന്റലിജന്‍സ് കഴിഞ്ഞ മാര്‍ച്ചിലാണ് മുംബൈയില്‍ പിടികൂടിയത്. ഇതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് സംഘത്തിനെക്കുറിച്ച് ഡിആര്‍ഐയ്ക്ക് വിവരങ്ങള്‍ ലഭിക്കുന്നത്. നിസാര്‍ അടക്കം 21 പേരെ പ്രതി ചേര്‍ത്താണ് പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് മുംബൈ ഡിആര്‍ഐ സംഘത്തിന്റെ അന്വേഷണം തുടരുന്നത്.