ബിജെപി ദേശീയ അധ്യക്ഷനായി ജെപി നഡ്ഡയെ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി ജനുവരി 20: ബിജെപി ദേശീയ അധ്യക്ഷനായി ജെപി നഡ്ഡയെ ഇന്ന് പ്രഖ്യാപിക്കും. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിലാകും നഡ്ഡ ചുമതലയേല്‍ക്കുക. ആഭ്യന്തരമന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ അധ്യക്ഷ സ്ഥാനവും കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷസ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.

ജനുവരി 22ന് ബിജെപി ആസ്ഥാനത്ത് വച്ചുനടക്കുന്ന ചടങ്ങിലാകും നഡ്ഡ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. ജെപി നഡ്ഡ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതോടെ ഭൂപീന്ദര്‍ യാദവ് ബിജെപിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുമെന്നാണ് സൂചന. പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടിയുടെ വിവിധ ദേശീയ സമിതികളും പുനഃസംഘടിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →