ഡല്‍ഹിയില്‍ പേപ്പര്‍ ഫാക്ടറിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി ജനുവരി 9: ഡല്‍ഹിയില്‍ പേപ്പര്‍ പ്രിന്റിങ് പ്രസ്സില്‍ തീപിടുത്തം. ഒരാള്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. 33 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്ന്, തീ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലേക്ക് പടരുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →