ബാഗ്ദാദ് ജനുവരി 9: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം നടന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടേതുള്‍പ്പെടെ എംബസികള്‍ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാമേഖലയിലാണ് റോക്കറ്റ് ആക്രമണം. ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് തിരിച്ചടിയായി ഇറാഖിലെ യുഎസ് സേനയ്ക്ക് നേരെ ഇറാന് മിസൈലാക്രമണം നടത്തിയിരുന്നു.
ആക്രമണത്തില്‍ 80 യുഎസ് ഭീകരരെ വധിച്ചുവെന്ന് ഇറാന് മാധ്യമങ്ങള്‍ അവകാശപ്പെട്ടെങ്കിലും ആരു മരിച്ചില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. മുന്നറിയിപ്പ് ലഭിച്ചതിനാല്‍ മുന്‍കരുതല്‍ എടുത്തെന്നും ട്രംപ് വ്യക്തമാക്കി.

