ന്യൂഡല്‍ഹി ജനുവരി 6: തലസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതി പ്രഖ്യാപിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. ഇന്നുമുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ജനുവരി 14ന് വിജ്ഞാപനം പുറപ്പെടുവിക്കും.
ജനുവരി 21 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജനുവരി 22നാണ്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 24നാണ്. കേന്ദ്ര ബജറ്റില്‍ ഡല്‍ഹിക്കായി പ്രത്യേക പ്രഖ്യാപനങ്ങള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഫെബ്രുവരി 1നാണ് കേന്ദ്ര ബജറ്റ്.