മുത്തൂറ്റ് ഫിനാന്‍സില്‍ സമരം തുടരുമെന്ന് സിഐടിയു

തിരുവനന്തപുരം ജനുവരി 4: മുത്തൂറ്റ് ഫിനാന്‍സില്‍ സമരം തുടരുമെന്ന് സിഐടിയു. യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെ 166 ജീവനക്കാരെ 43 ശാഖകളില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ ബുധനാഴ്ച മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ പണിമുടക്ക് തുടങ്ങിയിരുന്നു. ഹൈക്കോടതി ഇടപ്പെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്മെന്‍റ് ലംഘിച്ചെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് പിരിച്ചുവിട്ടതെന്നും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ആരോപിച്ചു.

ആഗസ്റ്റ് 20ന് ആരംഭിച്ച സമരം 52 ദിവസം നീണ്ടുനിന്നു. മാനേജ്മെന്‍റുമായുണ്ടാക്കിയ സേവന വേതന കരാര്‍ നടപ്പിലാക്കാതെ വന്നതോടെയാണ് സിഐടിയു നേരത്തെ സമരം പ്രഖ്യാപിച്ചത്. തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധന നടപ്പാക്കും എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ 10ന് സമരം അവസാനിപ്പിച്ചത്.

ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ഇമെയില്‍ വഴി കഴിഞ്ഞ ശനിയാഴ്ച നല്‍കി. ജോലി ചെയ്ത കാലയളവിലെ തുക അക്കൗണ്ടില്‍ നല്‍കുകയും ചെയ്തു. മുത്തൂറ്റില്‍ 611 ശാഖകളിലും 11 റീജണല്‍ ഓഫീസുകളിലും 1800 ജീവനക്കാരാണുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →