ന്യൂഡല്‍ഹി ജനുവരി 3: അനുച്ഛേദം 370 റദ്ദാക്കിയത് ജമ്മു കാശ്മീരിലെ വിനോദസഞ്ചാര മേഖലയെ ബാധിച്ചിട്ടില്ലെന്ന കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിങ് പട്ടേലിന്റെ പ്രസ്താവന തള്ളി വിവരാവകാശരേഖ പുറത്ത്. പ്രത്യേക പദവി റദ്ദാക്കിയത് സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചെന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശരേഖ.
കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ സംസാരിക്കുമ്പോഴാണ് പ്രഹ്ളാദ് സിങ് പട്ടേല്‍ കാശ്മീരിലെ ടൂറിസം മേഖലയെക്കുറിച്ച് സംസാരിച്ചത്. വിനോദസഞ്ചാര മേഖലയിലോ ടൂറിസത്തില്‍ നിന്നുള്ള വരുമാനത്തിലോ കുറവ് വന്നിട്ടില്ലെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.