നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കാം

കൊച്ചി ഡിസംബര്‍ 19: നടിയെ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് പരിശോധിക്കാം. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി.

നടന്‍ ദിലീപ് അടക്കം 6 പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്‍റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണ് ദിലീപിന് പുറമെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍റെ സാന്നിദ്ധ്യത്തിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →