ന്യൂഡല്‍ഹി നവംബര്‍ 26: മഹാരാഷ്ട്രയില്‍ നാളെ വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി. രഹസ്യബാലറ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. ഓപ്പണ്‍ ബാലറ്റ് ഉപയോഗിക്കണമെന്നും നടപടിക്രമം തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും കോടതി. പ്രോടെം സ്പീക്കര്‍ നടപടികള്‍ നിയന്ത്രിക്കണമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ 23ന് 14 ദിവസമാണ് ഗവര്‍ണര്‍ അനുവദിച്ചതെന്നാണ് ഫഡ്നാവിസിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ ഇന്നലെ വ്യക്തമാക്കിയത്. ഇത് കോടതി തള്ളി. ഉടന്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഹര്‍ജിക്കാരായ ശിവസേനയുടെയും എന്‍സിപിയുടെയും കോണ്‍ഗ്രസിന്‍റെയും ആവസ്യം.
കര്‍ണാടക കേസില്‍ കഴിഞ്ഞ വര്‍ഷം സ്വീകരിച്ച നിലപാട് തന്നെയാണ് സുപ്രീംകോടതി ഇക്കാര്യത്തിലും സ്വീകരിച്ചത്. ബിഎസ് യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസം അനുവദിച്ചപ്പോള്‍ കോടതിയത് ഒരു ദിവസമായി കുറച്ചിരുന്നു.

