ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി നവംബര്‍ 18: സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുകയാണ് ചെയ്തത്, 191 കോടി രൂപ മുടക്കി വിമാനം വാങ്ങുകയല്ല താന്‍ ചെയ്തതെന്ന് ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ബിജെപിയെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെയും രൂക്ഷമായി വിമര്‍ശിച്ച് കെജ്രിവാള്‍.

ആം ആദ്മി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര അനുവദിച്ചതിനെ എതിര്‍ക്കുകയാണ് പ്രതിപക്ഷം ചെയ്തത്. അതിന് പണം എവിടെ നിന്നാണെന്ന് അവര്‍ ചോദിച്ചു. 3700 ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും 1800 മറ്റ് ബസുകളും ചേര്‍ന്നതാണ് ഡല്‍ഹി ഇന്‍റര്‍ഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിറ്റം(ഡിഐഐഎംടിഎസ്). പദ്ധതിപ്രകാരം 10 രൂപയുടെ പിങ്ക് ടിക്കറ്റ് കണ്ടക്ടര്‍മാര്‍ യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ക്ക് പണം നല്‍കും.

191 കോടി രൂപയുടെ വിമാനം വാങ്ങാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ വിഐപികള്‍ക്ക് സഞ്ചരിക്കാനാണ്. മുഖ്യമന്ത്രിയുടെ ദീര്‍ഘദൂര യാത്രകള്‍ക്ക് സ്വകാര്യ വിമാനം വാടകയ്ക്കെടുക്കുന്നതിന് ചെലവ് കൂടുതലാണെന്നും അത് കുറയ്ക്കാനാണ് പുതിയ വിമാനം വാങ്ങുന്നതെന്നുമായിരുന്നു വീശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →