ലാന്‍റിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി

ബംഗളൂരു നവംബര്‍ 15: ബംഗളൂരുവില്‍ ലാന്‍റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഗോ എയര്‍ കമ്പനിയുടെ വിമാനമാണ് ലാന്‍ഡിങ്ങിനിടെ പുല്‍മേട്ടിലേക്ക് തെന്നിമാറിയത്. വേഗത വര്‍ദ്ധിപ്പിച്ച് വീണ്ടും പറന്നുയര്‍ന്ന വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. വന്‍ ദുരന്തമാണ് ഒഴിവായതെന്ന് അധികൃതര്‍ അറിയിച്ചു.

180 യാത്രക്കാരുമായി നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്നു വിമാനം. സംഭവത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല. മോശം കാലാവസ്ഥ മൂലമാണോ, പൈലറ്റിന്‍റെ തെറ്റുകാരണമാണോ സംഭവമുണ്ടായതെന്ന് വ്യക്തമല്ല. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →