ഹൈദരാബാദ് നവംബർ 14: റാഫേല്‍ ഇടപാട് സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി തെലങ്കാന യൂണിറ്റ് വ്യാഴാഴ്ച വ്യക്തമാക്കി. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വ്യാഴാഴ്ച തള്ളി. ഡിസംബര്‍ 14ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ച് വിധിച്ചു.
സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങള്‍ക്ക് സുപ്രീംകോടതി കര്‍ശനമായ താക്കീത് നല്‍കുകയും ചെയ്തു.

