ന്യൂഡല്‍ഹി നവംബര്‍ 12: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അപകടകരമായ രീതിയില്‍ തുടരുന്നു. മലിനീകരണം തടയാനുള്ള കര്‍ശന നടപടികള്‍ ആരംഭിച്ചിട്ടും ഫലമില്ല. ഡല്‍ഹിയില്‍ പലയിടത്തും മലിനീകരണത്തിന്‍റെ അളവ് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. മലിനീകരണ തോത് 450-500 പോയിന്‍റിന് ഇടയിലെത്തി നില്‍ക്കുകയാണ്.
ഇതേസമയം കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടായിട്ടും ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങള്‍ ഇത് പാലിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. പഞ്ചാബിലെ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നത് നിര്‍ത്താന്‍ തയ്യാറാകുന്നില്ലെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറി വ്യക്തമാക്കി.