അയോദ്ധ്യ കേസിന്റെ ചരിത്രം

1526- മുഗള്‍സാമ്രാജ്യ സ്ഥാപകനായ ബാബര്‍ ഇന്ത്യയിലെത്തി. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി. പ്ലാ

1528 – യുദ്ധവിജയത്തിന്റെ സ്മരണയ്ക്കായി ബാബറി മസ്ജിദ് പണികഴിപ്പിച്ചു.

1853- ശ്രീരാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്ന് ഹിന്ദുസംഘടനയായ നിര്‍മോഹിസ് അവകാശപ്പെട്ടു.

1885- തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാനായി അനുമതി തേടി മഹന്ത് രഘുബീര്‍, ഫൈസാബാദ് ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി.

1949- മസ്ജിദിന്‍റെ അകത്ത് കാണപ്പെട്ട ശ്രീരാമന്‍റെയും സീതയുടെയും വിഗ്രഹങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമം കോടതി തടഞ്ഞു.

1950- മസ്ജിദിലെ വിഗ്രഹങ്ങളില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗോപാല്‍ സിംല വിശാരദ്, പരംഹംസ എന്നിവര്‍ ഫൈസാദ് കോടതിയില്‍.

1959- തര്‍ക്കഭൂമിയില്‍ അവകാശമുന്നയിച്ച് നിര്‍മോഹി അഖാണ്ഡ കോടതിയില്‍.

1981- അവകാശതര്‍ക്കത്തില്‍ ഉത്തര്‍പ്രദേശിലെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയില്‍.

1986 ഫെബ്രുവരി 1- തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി നല്‍കാന്‍ കീഴ്കോടതിയുടെ ഉത്തരവ്.

1989 നവംബര്‍ 9- വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു.

1990 – രാമക്ഷേത്രത്തിന് പിന്തുണ തേടി എല്‍കെ അഡ്വാനി രഥയാത്ര തുടങ്ങി.

1991- ഉത്തര്‍പ്രദേശിന്‍റെ ബിജെപി അധികാരത്തില്‍ മസ്ജിദിനോട് ചേര്‍ന്ന വഖഫ് ബോര്‍ഡിന്‍റെ 2.77 ഏക്കര്‍ യുപി സര്‍ക്കാര്‍ ഏറ്റെടുത്തു.

1992 ഡിസംബര്‍ 6- കര്‍സേവകര്‍ മസ്ജിദ് പൊളിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ടായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടു.

1992 ഡിസംബര്‍ 16- മസ്ജിദ് പൊളിക്കല്‍ അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മീഷനെ നിയോഗിച്ചു.

1994 – തര്‍ക്കഭൂമിയുടെ അവകാശം സംബന്ധിച്ച് തീരുമാനമാകുന്നത് വരെ അയോദ്ധ്യയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്.

2002- ഉടമസ്ഥാവകാശം സംബന്ധിച്ച നാലു കേസും അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയില്‍.

2010- തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും നിര്‍മോഹി അഖാണ്ഡയ്ക്കും മൂന്നായി വിഭജിക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ ചരിത്ര വിധി.

2011- അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

2017- കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ സുപ്രീംകോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹറിന്‍റെ നിര്‍ദ്ദേശം.

2018 ഫെബ്രുവരി- സുപ്രീംകോടതി സിവില്‍ അപ്പീലുകള്‍ കേള്‍ക്കാന്‍ തുടങ്ങി

2018 ജൂലായ്- സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവെച്ചു.

2019 ജനുവരി- കേസ് കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണഘടന ബഞ്ചുണ്ടാക്കി.

2019 തര്‍ക്കഭൂമിയില്‍ നിന്ന് പിടിച്ചെടുത്ത 67 ഏക്കര്‍ ഭൂമി ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

2019 മാര്‍ച്ച്- മുന്‍ ജഡ്ജി ഖലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മദ്രാസ് ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരുള്‍പ്പെടുന്ന മൂന്നംഗ മധ്യസ്ഥസമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി.

2019 മേയ് 10- മധ്യസ്ഥ സമിതി കോടതിക്ക് അന്തിമറിപ്പോര്‍ട്ട് നല്‍കി.

2019 ആഗസ്റ്റ് 6- കേസില്‍ സുപ്രീംകോടതി വിചാരണ തുടങ്ങി.

2019 ഒക്ടോബര്‍ 14- അയോദ്ധ്യയില്‍ ഡിസംബര്‍ 10 വരെ യുപി സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

2019 ഒക്ടോബര്‍ 16- വിചാരണ പൂര്‍ത്തിയായി.

2019 നവംബര്‍ 9-തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കി ക്ഷേത്രം നിര്‍മ്മിക്കാം. പകരം പള്ളി നിര്‍മ്മിക്കാനായി തര്‍ക്കഭൂമിക്ക് പുറത്തായി അഞ്ചേക്കര്‍ ഭൂമി നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →