ചൈനയുമായി സഹകരിച്ച് സുഡാൻ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു

ഖാർതോം നവംബർ 6: സൈനിക, സാമ്പത്തിക, ബഹിരാകാശ സാങ്കേതികവിദ്യയിൽ ഗവേഷണം നടത്തുന്നതിനായി ചൈനയുമായി സഹകരിച്ച് സുഡാനിലെ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചതെന്ന് ആഫ്രിക്കൻ രാജ്യത്തെ ഭരണസമിതി അറിയിച്ചു. ചൊവ്വാഴ്ച നടന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സുഡാൻ പരമാധികാര സമിതി മേധാവി ജനറൽ അബ്ദുൽ ഫത്താഹ് അൽ ബർഹാൻ ഉപഗ്രഹം വിക്ഷേപിച്ചതെന്ന് അറിയിച്ചത്.

ബഹിരാകാശ സാങ്കേതികവിദ്യയിൽ ഗവേഷണം വികസിപ്പിക്കുക, വിവരങ്ങള്‍ നേടുക, രാജ്യത്തിന്റെ സൈനിക ആവശ്യങ്ങൾക്കായി പ്രകൃതി വിഭവങ്ങൾ കണ്ടെത്തുക എന്നിവയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം, കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വടക്കൻ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിൽ നിന്ന് ഞായറാഴ്ചയാണ് ഉപഗ്രഹം വിക്ഷേപിച്ചതെന്ന് ചൈനയിലെ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →