ജോലിസമയത്ത് അധ്യാപകര്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം നവംബര്‍ 5: അധ്യാപകര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. വാട്ട്സ് അപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളും സ്കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് കാര്യക്ഷമമായി പാലിക്കപ്പെടുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →