മലിനീകരണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി യുപി മുഖ്യമന്ത്രി

ലഖ്നൗ നവംബര്‍ 2: സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്ലാസ്റ്റിക് കത്തിച്ച് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ഥിതിഗതികളെപ്പറ്റി വെള്ളിയാഴ്ച അടിയന്തിര യോഗം ചേര്‍ന്നതിന്ശേഷമാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അതത് ജില്ലകളില്‍ വിളകളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളും തുറന്ന സ്ഥലത്ത് കത്തിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചതായി പറഞ്ഞു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃഷിക്കാര്‍ക്ക് അവബോധ പരിപാടികള്‍ നടത്തണമെന്നും മാലിന്യങ്ങള്‍ കത്തിക്കുന്നതിന്‍റെ ദോഷഫലങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കണമെന്നും കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. വിളയുടെ അവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാനുള്ള സാധ്യത പരിഗണിക്കാനും അദ്ദേഹം പറഞ്ഞു.

പൊടി മലിനീകരണം നിയന്ത്രിക്കുന്നതിനായി നഗരപ്രദേശങ്ങളില്‍ വെള്ളം തളിക്കുന്നത് വേഗത്തിലാക്കാന്‍ അദ്ദേഹം മുന്‍സിപ്പല്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →