തിരുവനന്തപുരം ഒക്ടോബര്‍ 30: തിരുവനന്തപുരം -ലോക്മാന്യ തിലക് നേത്രാവതി എക്സ്പ്രസിന്‍റെ കോച്ചുകളാണ് യാത്രയ്ക്കിടെ പാളത്തില്‍വെച്ച് വേര്‍പ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. തിരുവനന്തപുരം പേട്ടയില്‍ വെച്ചാണ് സംഭവം. എന്‍ജിനും കുറച്ച് ബോഗികളും കുറച്ച് ദൂരം മുന്നോട്ട് പോയി. കപ്ലറില്‍ വന്ന തകരാറാണ് ബോഗികള്‍ വേര്‍പെടാന്‍ കാരണമായത്. അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ കാര്യം മനസ്സിലായ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി.
കോച്ചുകള്‍ ഘടിപ്പിച്ച ശേഷം ഒരു മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നത്. വന്‍ദുരന്തമാണ് ഒഴിവായത്. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.