ബ്രിട്ടനില്‍ വീണ്ടും ഇടക്കാല തെരഞ്ഞെടുപ്പ്

ലണ്ടന്‍ ഒക്ടോബര്‍ 30: ബ്രിട്ടനില്‍ ഡിസംബര്‍ 12ന് വീണ്ടും ഇടക്കാല തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്‍റെ നീക്കത്തിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. 438 പേര്‍ ജോണ്‍സണിനെ പിന്തുണച്ചു. 1923ന് ശേഷം ആദ്യമായാണ് ഡിസംബര്‍ മാസത്തില്‍ ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രെക്സ്റ്റിനും രാജ്യത്തിന്‍റെ ഭാവിക്കുമായി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തണമെന്ന് ജോണ്‍സണ്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമായ ഭൂരിപക്ഷം നേടി ബ്രെക്സ്റ്റിനുള്ള തടസ്സങ്ങള്‍ നീക്കുകയാണ് ജോണ്‍സണിന്‍റെ ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →