ശ്രീനഗര്‍ ഒക്ടോബര്‍ 14: കാശ്മീര്‍ താഴ്വരയില് കഴിഞ്ഞ പത്ത് ആഴ്ചയായി താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന പോസ്റ്റ്പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ തിങ്കളാഴ്ച പുനഃസ്ഥാപിക്കും. അനുച്ഛേദം 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്തതിനെ തുടര്‍ന്ന് ആഗസ്റ്റ് 5 മുതല്‍, സംസ്ഥാനത്തെ ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുകയാണ്.
ബിഎസ്എന്‍എല്‍ അടക്കമുള്ള ഇന്റര്‍നെറ്റ്, പ്രീപെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചത് തുടരും. കാശ്മീരിലെ പ്രതിഷേധം പതിനൊന്നാം ആഴ്ചയിലേക്ക് കടക്കുകയാണ്. 40 ലക്ഷത്തിലധികം പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ താഴ്വരയില് പ്രവര്‍ത്തിക്കുമെന്നാണ് വിവരം. ജനങ്ങള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയുമെന്നത് വലിയ ആശ്വാസമാണ്.