ന്യൂഡല്‍ഹി ഒക്ടോബര്‍ 9: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരസ്യങ്ങളില്‍ മാത്രമാണ് കര്‍ഷകരെ ഓര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ബുധനാഴ്ച ആരോപിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നതിനായി പുതിയ വഴികള്‍ കണ്ടെത്തിയെന്നും വായ്പ എഴുതി തള്ളുന്നതിന്‍റെ പേരില്‍ അവരെ വഞ്ചിച്ചുവെന്നും വൈദ്യുതി ബില്ലുഖലുടെ പേരില്‍ കര്‍ഷകരെ ബാറുകള്‍ക്ക് പിന്നിലാക്കിയെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
പ്രളയത്തിലും മഴയിലും അവര്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. മഹോബയിലെയും ഹാമിര്‍പൂറിലെയും രണ്ട് കര്‍ഷകര്‍ കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവങ്ങളെ സംബന്ധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.