രാജസ്ഥാനിലെ മാല്‍പുരയില്‍ അനിശ്ചിതകാല കര്‍ഫ്യൂ

ജയ്പൂര്‍ ഒക്ടോബര്‍ 9: രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ മാല്‍പൂരില്‍ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാമന്‍റെ ‘ബരാത്തി’നെതിരെ കല്ലെറിഞ്ഞതില്‍ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. ജില്ലാ കളക്ടര്‍ അഞ്ച് മണിക്കൂറിലേക്ക് കര്‍ഫ്യൂ നിര്‍ദ്ദേശിക്കുകയും ഒക്ടോബര്‍ 10 വരെ ഇന്‍റനെറ്റ് സര്‍വ്വീസുകള്‍ നിരോധിച്ചതായും അറിയിച്ചു.

ഇന്നലെ ഒരു കൂട്ടം ആളുകള്‍ രാമന്‍റെ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞു, രാവണന്‍റെ കോലം കത്തിക്കാന്‍ അനുവദിച്ചതുമില്ല. എംഎല്‍എ കനഹിയാലാന്‍ ഇന്നലെ രാത്രി പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. ക്രമസമാധാനം നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിക്കുകയും ചെയ്തു. ജില്ലാ അധികൃതര്‍ രാവണന്‍റെ കോലം കത്തിച്ചു. ജനങ്ങളെ പേടിപ്പിക്കാനായി, ചിലര്‍ പഴയ കലഹങ്ങളുടെ ഫോട്ടോകള്‍ വാട്ട്സ്അപ്പ് വഴി പങ്കിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →