പ്രധാനമന്ത്രി രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: നാരായണസ്വാമി

പുതുച്ചേരി ഒക്ടോബര്‍ 8: രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണം ഏര്‍പ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി ചൊവ്വാഴ്ച ആരോപിച്ചു. ഒക്ടോബര്‍ 21ലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഹിഷ്ണുതയുടെ അഭാവം മൂലമാണ് മോദി ഇതുപോലെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോബ് ലോഞ്ചിഗ് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തെന്നും, സിബിഐയെ ഉപയോഗിച്ച് പാര്‍ട്ടി നേതാക്കളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസാര സ്വാതന്ത്ര്യത്തെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →