ശ്രീനഗര്‍ ഒക്ടോബര്‍ 5: അനുച്ഛേദം 370, 35 എയും റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തെ തുടര്‍ന്ന് ആഗസ്റ്റ് 5ന് കാശ്മീരില്‍ ആരംഭിച്ച പണിമുടക്ക് 62-ാം ദിവസം കടന്നു. സുരക്ഷാസൈനികര്‍ കനത്ത ജാഗ്രതയിലാണ്. കാശ്മീരിലും പ്രദേശങ്ങളിലും സുരക്ഷാസേനകളെ വിന്യസിച്ചിട്ടുണ്ട്.
നിലവില്‍ സമാധാന അന്തരീക്ഷമാണ്. പ്രദേശത്ത് ഒരിടത്തും കര്‍ഫ്യൂ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പരഞ്ഞു. എന്നിരുന്നാലും, നാലോ അതിലധികമോ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിന് നിരോധനമുണ്ട്. ട്രെയിന്‍ സര്‍വ്വീസ്, മൊബൈല്‍, ഇന്‍റര്‍നെറ്റ് എന്നിവ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

