നിയമസഭാ തെരഞ്ഞെടുപ്പ്: 46 സീറ്റിലേക്ക് 676 സ്ഥാനാര്‍ത്ഥികള്‍

ഔറംഗബാദ് ഒക്ടോബര്‍ 8: ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന മരത്വാഡ നിയമസഭ തെരഞ്ഞെടുപ്പില്‍ 46 നിയോജകമണ്ഡലങ്ങളിലായി 676 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. വിമതരടക്കം നിരവധി സ്ഥാനാര്‍ത്ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചിരുന്നു. നന്ദത് ജില്ലയില്‍ നിന്ന് 193 സ്ഥാനാര്‍ത്ഥികള്‍, ബീഡ് ജില്ലയില്‍ നിന്ന് 87, ഔറംഗബാദില്‍ നിന്നും 75, ജല്നയില്‍ നിന്നും 54, ലാത്തൂരില്‍ നിന്നും 41, ഒസ്മനാബാദില്‍ നിന്നും 32, പര്‍ബാനിയില്‍ നിന്നും 28, ഹിങ്കോളിയില്‍ നിന്നും 21 പേര്‍ എന്നിവരാണ് പത്രിക പിന്‍വലിച്ചത്.

ആകെ 1,448 സ്ഥാനാര്‍ത്ഥികളാണ് പേപ്പറുകള്‍ സമര്‍പ്പിച്ചത്. അതില്‍ പരിശോധനയ്ക്ക് ശേഷം 1,207 ഫാറം സ്ഥിതീകരിച്ചു. ഒക്ടോബര്‍ 21ന് 1.5 കോടി ജനങ്ങള്‍ വോട്ട് ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →