ഗാന്ധി ജയന്തിയോടനുബന്ധിച്ച് എയര്‍ ഇന്ത്യ വിമാനത്തില്‍ ഗാന്ധിയുടെ ഛായാചിത്രം വരച്ചു

ന്യൂഡല്‍ഹി ഒക്ടോബര്‍ 2: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ബുധനാഴ്ത മഹാത്മഗാന്ധിക്ക് അതുല്ല്യമായ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തിലെ എ320 വിമാനത്തിന്‍റെ പിന്‍ഭാഗത്തായാണ് ഗാന്ധിയുടെ ചിത്രം വരച്ചത്.

11 അടി ഉയരം, 4.9 അടി വീതിയിലുമാണ് ചിത്രം വരച്ചതെന്ന് കാരിയര്‍ വക്താവ് ധനജയ് കുമാര്‍ പറഞ്ഞു. ജനറല്‍ മാനേജര്‍ മഹേന്ദ്ര കുമാറും സംഘത്തിന്‍റെ ചുമതലയുള്ള സജ്ഞയ് കുമാറും എ 320യുടെ സംരക്ഷണ സംഘവും ചേര്‍ന്നാണ് എല്ലാ ജോലിയും പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഛായാചിത്രം വരയ്ക്കാനാവശ്യമായ എല്ലാ അനുമതിയും എടുത്തിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Share
അഭിപ്രായം എഴുതാം