വാഷിംഗ്ടൺ ഒക്ടോബർ 1: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരു നേതാക്കളും സുപ്രധാന ചർച്ചകൾ നടത്തി. “നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ കൂടുതൽ പുരോഗതി കേന്ദ്രീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുമായുള്ള ഒരു നല്ല സംഭാഷണം,” ഡോ. ജയ്‌ശങ്കർ ട്വീറ്റ് ചെയ്തു.
“പ്രാദേശികവും ആഗോളവുമായ സുപ്രധാന പ്രശ്നങ്ങളും ചർച്ചചെയ്തു. ഒരു പ്രധാന പങ്കാളിത്തത്തിന്റെ തുടർച്ചയായ വികസനത്തെ സ്വാഗതം ചെയ്യുന്നു,” അദ്ദേഹം എഴുതി. ഡോ. ജയ്‌ശങ്കർ, യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറിനെയും പുതുതായി നിയമിച്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയനെയും സന്ദർശിക്കും.

