ഷാജഹാന്‍പൂര്‍ സെപ്റ്റംബര്‍ 30: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാക്രമണ കേസ് പെണ്‍കുട്ടി ആരോപിച്ചിരുന്നു. അതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വാമിയെ അനുകൂലിക്കുന്നതിന് എതിരെ കോണ്‍ഗ്രസ്സ് നടത്താനിരുന്ന ‘പദയാത്ര’ ജില്ലാ ഭരണകൂടം നിരോധിച്ചു. പാര്‍ട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത്, മാര്‍ച്ച് തടയുമെന്നും തിങ്കളാഴ്ച ഭരണകൂടം അറിയിച്ചു.
ഭീഷണി ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ പെണ്‍കുട്ടിയുടെയും സ്വാമിയുടെയും ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. കോണ്‍ഗ്രസ്സ് നിയമസഭ പാര്‍ട്ടി നേതാവ് അജയ് കുമാര്‍ ലാലു, മുതിര്‍ന്ന പാര്‍ട്ടി വക്താവ് രാജീവ് ത്യാഗി, മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്. നഗരത്തിന്‍റെ പല ഭാഗത്തും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.