ന്യൂഡല്‍ഹി സെപ്റ്റംബര്‍ 28: എഐസിസി സമൂഹമാധ്യമ വകുപ്പിന്‍റെ ചെയര്‍മാനായി രോഹന്‍ ഗുപ്തയെ കോണ്‍ഗ്രസ്സ് നിയമിച്ചു. കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ശനിയാഴ്ച പ്രസ്താവന പ്രസിദ്ധീകരിച്ചു. പാര്‍ട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധി ഈ തീരുമാനത്തെ അംഗീകരിച്ചതായി വേണുഗോപാല്‍ വ്യക്തമാക്കി. കിസാന്‍ കോണ്‍ഗ്രസ്സ് വകുപ്പിലേക്ക് രണ്ട് ദേശീയ ജോയിന്‍റ് കോര്‍ഡിനേറ്റേഴ്സിനെയും പാര്‍ട്ടി നിയമിച്ചു. ഗുര്‍സിമ്രാന്‍ സിംഗ് മണ്ട്, ബാബുറാവു മുണ്ടെ എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് രാഹുല്‍ നിര്‍ദ്ദേശിച്ചത്.