ഗ്വാളിയാറിനടുത്ത് വ്യോമസേന പരിശീലകജെറ്റ് മിഗ്-21 തകര്‍ന്നു, പൈലറ്റുമാര്‍ രക്ഷപ്പെട്ടു

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 25: ഇന്ത്യന്‍ വ്യോമസേന (ഐഎഎഎഫ്) പരിശീലക യുദ്ധവിമാനം മിഗ്-21 ബുധനാഴ്ച ഗ്വാളിയാര്‍ വ്യോമതാവളത്തിന് സമീപം തകര്‍ന്നുവീണു. പൈലറ്റുമാര്‍ സുരക്ഷിതമായി പുറംതള്ളപ്പെട്ടു. ഗ്വാളിയാര്‍ എയര്‍ബേസില്‍ നിന്നുള്ള പതിവ് പരിശീലന ദൗത്യത്തിലെ മിഗ്-21 യുദ്ധവിമാനം എയര്‍ഫീല്‍ഡിന് സമീപം 10 മണിയോടെ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.

അപകടത്തിന്‍റെ കാരണം അന്വേഷിക്കാനായി പ്രത്യേക കോടതിയെ രൂപീകരിച്ചു. ഇന്ത്യന്‍ വ്യോമസേനക്ക് ഇത് വരെ 15 യുദ്ധവിമാനങ്ങളും, ഹെലികോപ്റ്ററുകളുമടക്കം 27 വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് പ്രതിരോധസഹമന്ത്രി ശ്രീപാദ് നായിക് 2019 ജൂണില്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →