ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് മോദിക്ക് സമ്മാനിച്ചു, ഇന്ത്യക്കാര്‍ക്ക് സമര്‍പ്പിച്ച് മോദി

ന്യൂയോര്‍ക്ക് സെപ്റ്റംബര്‍ 25: യുഎന്‍ഐയുടെ നേതൃത്വത്തില്‍ സുരക്ഷിതമായ ശുചിത്വം നല്‍കുന്നതില്‍ ഇന്ത്യ കൈവരിച്ച പുരോഗതി അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബില്‍ ആന്‍റ് മെലിന്‍ഡ് ഗേറ്റ്സ് ഫൗണ്ടേഷന്‍ ആഗോള ഗോള്‍കീപ്പര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. സ്വച്ഛ് ഭാരത് മിഷനുവേണ്ടിയാണ് മോദി അവാര്‍ഡ് സ്വീകരിച്ചത്. ലോകത്തിലെ തന്നെ വലിയ ശുചിത്വ പദ്ധതിക്കായി പ്രവര്‍ത്തിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും മോദി ഈ അവാര്‍ഡ് സമര്‍പ്പിച്ചു.

സ്വച്ഛ് ഭാരത് മിഷനുവേണ്ടി പ്രവര്‍ത്തിച്ച 130 കോടി ഇന്ത്യക്കാര്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് മോദി പറഞ്ഞു. ലോകത്തിലെ ഒരു രാജ്യത്തും കാണാത്ത പ്രചരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 11 കോടിയിലധികം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതായും മോദി ചൂണ്ടിക്കാട്ടി. 2025 ഓടെ ക്ഷയരോഗത്തെ അവസാനിപ്പിക്കാനായി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെ പ്രശസ്തനായ ജീവകാരുണ്യ പ്രവര്‍ത്തകനായ ബില്‍ ഗേറ്റ്സാണ് മോദിക്ക് അവാര്‍ഡ് സമ്മാനിച്ചത്. മഹാത്മഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ അവാര്‍ഡ് ലഭിക്കുന്നത് തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും മോദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →