സോണിയയും മന്‍മോഹന്‍ സിങ്ങും തീഹാറിലെത്തി ചിദംബരത്തിനെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 23: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ്സ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയും തിങ്കളാഴ്ച രാവിലെ തീഹാര്‍ ജയിലിലെത്തി മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിനെ സന്ദര്‍ശിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരവും ഉണ്ടായിരുന്നു.

രാവിലെ ഒന്‍പത് മണിക്കെത്തിയ നേതാക്കള്‍ മൂന്നാം നമ്പര്‍ ജയിലിലൂടെ കടന്ന് ചിദംബരത്തിനെ പാര്‍പ്പിക്കുന്ന ഏഴാം നമ്പര്‍ ജയിലിലേക്ക് പോയി. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. കനത്ത സുരക്ഷയാണ് ജയിലില്‍ ഏര്‍പ്പെടുത്തിയത്. അതേസമയം തീഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാറിനെ ഇരുനേതാക്കളും സന്ദര്‍ശിച്ചില്ല.

സോണിയയും മന്‍മോഹന്‍ സിങ്ങും തന്നെ സന്ദര്‍ശിച്ചതില്‍, അദ്ദേഹത്തിന് ആദരമുണ്ടെന്ന് ചിദംബരം-തനിക്ക് വേണ്ടി ട്വീറ്റ് ചെയ്യാന്‍ തന്‍റെ കുടുംബത്തിനോട് ആവശ്യപ്പെട്ടെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്സ് പാര്‍ട്ടി ശക്തമായി തന്നെ നിലനില്‍ക്കുമെന്നും ട്വീറ്റില്‍ പറയുന്നു. തൊഴിലില്ലായ്മ, കുറഞ്ഞ വേതനം, കാശ്മീര്‍ പ്രശ്നം, പ്രതിപക്ഷ നേതാക്കളെ ജയിലില്‍ തള്ളുക. ഇതൊക്കെ ഒഴിച്ചാല്‍ രാജ്യത്തെല്ലാം നല്ലതാണ്-ട്വീറ്റില്‍ പറയുന്നു.

ഐഎന്‍എക്സ് മീഡിയ കേസില്‍ ആഗസ്റ്റ് 21നാണ് ചിദംബരത്തിനെ സിബിഐ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →