ഷാജഹാന്‍പൂര്‍ സെപ്റ്റംബര്‍ 20: മുന്‍കേന്ദ്രമന്ത്രിയായിരുന്ന സ്വാമി ചിന്മയാനന്ദിനെ ബലാത്സംഗകേസില്‍, അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ മമുക്ഷ് ആശ്രമത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം സ്വാമിയെ അറസ്റ്റ് ചെയ്തത്. രാവിലെ എട്ട് മണിയോടെ എസ്ഐടിയും പോലീസിനൊപ്പം ആശ്രമത്തിലെത്തിയാണ് സ്വാമിയെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ബിജെപി നേതാവിനെ എസ്ഐടി സംഘം ആശുപത്രിയിലേക്ക് കൊണ്ട്പോകും. അതിന്ശേഷം ചിന്മയാനന്ദിനെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിനായി സ്വാമിയെ പോലീസ് റിമാന്‍ഡ് ചെയ്യും.
ചിന്മയാനന്ദ് അധ്യക്ഷനായ സ്ഥാപനത്തിലെ നിയമവിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. ചിന്മയാനന്ദ് തന്നെ, ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടി ആരോപിച്ചു. തന്നെയും കുടംബത്തിനെയും ചിന്മയാനന്ദ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. തന്‍റെ ആരോപണങ്ങളെ പിന്‍താങ്ങാനായി ഒരു പെന്‍ഡ്രവ് പെണ്‍കുട്ടി, എസ്ഐടിയ്ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റ്ഡിയില്‍ റിമാന്‍ഡ് ചെയ്യും.