കാശ്മീര്‍ വിഷയത്തില്‍, പ്രത്യേക പദവി പുനസ്ഥാപിക്കുകയല്ലാതെ മറ്റ് ചര്‍ച്ചകള്‍ ഇല്ല; ഇമ്രാന്‍ ഖാന്‍

ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ് സെപ്റ്റംബര്‍ 19: അനുച്ഛേദം 370 റദ്ദാക്കിയതും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തില്‍, തീരുമാനം പിന്‍വലിച്ച് അത് പുനഃസ്ഥാപിക്കുകയല്ലാതെ മറ്റ് ചര്‍ച്ചകള്‍ ഇല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ബുധനാഴ്ച പറഞ്ഞു.

കാശ്മീരിന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ട് 45 ദിവസമായി. കാശ്മീരികളോട് ചെയ്യുന്ന അനീതിയാണ് ഇതെന്നും ഖാന്‍ പ്രതികരിച്ചു. കാശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ പാകിസ്ഥാന്‍റെയും കാശ്മീരികളുടെയും ശത്രുക്കളാണെന്ന് ഖാന്‍ പറഞ്ഞു.

കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ആണവായുധ അയല്‍രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. തുടര്‍ന്ന് അന്താരാഷ്ട്ര വേദികളില്‍ പാകിസ്ഥാന്‍ കാശ്മീര്‍ പ്രശ്നം ഉന്നയിച്ചിരുന്നു. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യാനായി അടുത്തയാഴ്ചഖാന്‍ യുഎസ് സന്ദര്‍ശിക്കും.

Share
അഭിപ്രായം എഴുതാം