എല്‍സിഎ തേജസില്‍ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രിയായി രാജ്നാഥ് സിങ്

ബംഗളൂരു സെപ്റ്റംബര്‍ 19: തദ്ദേശീയ യുദ്ധവിമാനമായ എല്‍സിഎ തേജസില്‍ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രിയായി രാജ്നാഥ് സിങ്. ഇന്ത്യന്‍ വ്യോമസേനയ്ക്കും രാജ്യത്തിന്‍റെ പ്രതിരോധ നിര്‍മ്മാണ വ്യവസായത്തിനും പ്രോത്സാഹനം നല്‍കികൊണ്ട് വ്യാഴാഴ്ചയാണ് സിങ് തേജസില്‍ പറന്നത്. ഹാല്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്.

മിഗ്-21 പകരമായി എല്‍സിഎ തേജസ് ഉപയോഗിക്കും. വിമാനത്താവളത്തിലെ പൈലറ്റുമാരില്‍ നിന്ന് രാജ്നാഥിന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. തേജസ് ആകാശത്തേക്ക് ഉയരുന്നതിന് മുന്‍പ് വിമാനത്താവളത്തില്‍ വന്‍കരഘോഷം ആയിരുന്നു. തേജസിന് ആകാശത്ത് 50,000 അടി ഉയരത്തില്‍ പറക്കാന്‍ കഴിയും.

Share
അഭിപ്രായം എഴുതാം